വീണ്ടും ഒരു വര്‍ഷം
ഇന്ന് ജനുവരി എട്ട്, ചൊവ്വാഴ്ച. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇരുപത്തിരണ്ട് വര്ഷതങ്ങള്ക്കു മുമ്പ്, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് ജനുവരി എട്ട് ചൊവ്വാഴ്ചയാണ് ഞാന്‍ ആദ്യമായി ഖത്തറില്‍ വരുന്നത്. മഞ്ഞുപെയ്യുന്ന സന്ധ്യയിലെ കുളിരില്‍ നനഞ്ഞിറങ്ങിയ എന്നേയും കാത്ത് നില്ക്കുടന്ന പ്രിയതമന്റെ മുഖത്ത് ആകാംക്ഷയും, സന്തോഷവും ഒപ്പം ഒരമ്പരപ്പും. വിവാഹത്തിന്റെത പുതുമോടി കഴിയുന്നതിനു മുമ്പേ ഒഴിവാക്കാനാകാത്ത വിരഹത്തിനു ശേഷം, ഏഴുമാസങ്ങള്‍ കഴിഞ്ഞാണന്ന് ഞങ്ങള്‍ തമ്മില്‍ കാണുന്നത്; അതിന്റെ ആകാംക്ഷയും സന്തോഷവും. എന്നാലതിനോടൊപ്പം, ഒരു യുദ്ധത്തിന്റെ നടുക്കളത്തിലെക്കാണല്ലോ ഇവളിറങ്ങി വരുന്നതെന്ന അമ്പരപ്പും. താല്കാലികമായ cold warഉം, ഹര്ത്താ്ലും, പണിമുടക്കുമൊക്കെ ഞങ്ങള്ക്കിിടയിലുണ്ടാകാറുണ്ടെങ് കിലും ഞാനിവിടെ ഉദ്ദേശിച്ചത് ഒന്നാം ഗള്ഫ്് യുദ്ധമാണ് കൂട്ടരെ. ഇറാക്കും കുവൈത്തും തമ്മിലുണ്ടായിരുന്ന യുദ്ധത്തിന്റെ അലയൊലികള്‍ ഖത്തറിലും എത്തിയിരുന്നു. ഇറാക്കിന് കുവൈത്തില്‍ നിന്നും പിന്മാറാനുള്ള അന്ത്യശാസന അമേരിക്ക നല്കി്യിരുന്നത് ജനുവരി പതിനാറായിരുന്നു. അതോടൊപ്പം, ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ രാസായുധപ്രയോഗവും, അതിന്റെവ ഭവിഷ്യത്തുകള്‍ ഖത്തറിലേക്കും വ്യാപിക്കുമെന്ന ഭീതി മൂലം ഒരുപാട് കുടുംബങ്ങള്‍ ഇവിടുന്ന് നാട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. “ഈ അനിശ്ചിതാവസ്ഥയില്‍ നീയെന്തിനാ ഭാര്യയെ നാട്ടില്‍ നിന്നും കൊണ്ടുവരുന്നത്” എന്നൊരുപാട്പേര് ഇക്കയോട് ചോദിച്ചിരുന്നു. “മരിക്കുന്നെങ്കിലൊരുമിച്ച്” എന്ന എന്റെപ ഉറച്ച തീരുമാനത്തെ മാറ്റാനിക്കയ്ക്കും കഴിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ പുതിയ സ്ഥലങ്ങള്‍ കാണാനിറങ്ങിയതും ഷോപ്പിങ്ങിനും മറ്റുമായി സൂക്ക് ഫാലയിലും സൂക്ക് വഖിഫിലും കറങ്ങിയതും ഇന്നോര്ക്കുിമ്പോള് വളരെ രസം തോന്നുന്നു. “ഈയോരുമ്പെട്ടവള്ക്കൊ രു പേടിയുമില്ലേ ഈ യുദ്ധസമയത്ത് ഇങ്ങനെ കറങ്ങി നടക്കാന്‍” എന്ന മട്ടില്‍ കടയിലും റോഡിലുമുള്ള പലരും എന്റെപ നേരെ നോക്കുമായിരുന്നു. ഒരു യുദ്ധം പടര്‍ന്നു പിടിച്ചാലുണ്ടാവുന്ന ഭക്ഷ്യദൌര്ലമഭ്യം നേരിടാനായി ഫ്രീസറിലും ഫ്രിഡ്ജിലും ആവുംവിധം ഭക്ഷണസാധനങ്ങള്‍ കരുതിയിരുന്നു. രാസപ്രസരണം തടയാനായി മാസ്കിംഗ് ടേപ്പ് ഉപയോഗിച്ച് എയര്‍ കണ്ടീഷന്റെയും ജനാലകളുടേയും വിടവുകള്‍ കഴിയാവുന്നത്ര അടച്ചു. എല്ലാ ആശങ്കകളേയും കാറ്റില്‍ പറത്തികൊണ്ട് പറയത്തക്ക ചെരുത്തുനില്പ്പി ല്ലാതെ സദ്ദാം കീഴടങ്ങി. കുറച്ചു നാള്‍ക്കു ള്ളില്‍ ഖത്തറിലെ ജനജീവിതം നോര്മില് ആയി. എന്നാല്‍ ഇറാഖിലെ ജനങ്ങളനുഭവിച്ച ദുരിതങ്ങള്‍ ഇന്നും ഒരു തുടര്കങഥയാണല്ലോ.
നാളുകളങ്ങനെ നീങ്ങവേ ഞങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണിയെത്തി. അവനു പിറകെ ഒരു മോളും. ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും ഉത്തരവാദിത്തവുമുണ്ടെന്ന തിരിച്ചറിവ്; അതിലേറെ മാതൃത്വത്തിന്റെ അര്ത്ഥപവ്യാപ്തിയും. വര്‍ഷങ്ങള്‍ കുറേ പറന്നകന്നു. ഒരു പാടുമാറ്റങ്ങളിലൂടെ കൂടുതലഭിവൃധിയിലേക്ക് ഖത്തറും പറന്നുയരുകയായിരുന്നു; കൂടുതല്‍ സുന്ദരിയാവുകയായിരുന്നു. ഭരണകര്ത്തായക്കളുടെ ദീര്ഘൂവീക്ഷണത്തോടുകൂടിയ സാമ്പത്തിക പരിഷ്കാരങ്ങളും നയതന്ത്രഞ്ഞതയും ഖത്തറിനു ലോകഭൂപടത്തില്‍ വലിയൊരു സ്ഥാനം നേടിക്കൊടുത്തു. കൂടുതല്‍ പരിഷ്കൃതമായ റോഡുകളും കെട്ടിടങ്ങളും ഒഴിഞ്ഞ പ്രദേശങ്ങളെ കീഴടക്കുകയും, മരുഭൂമിയിലെ പലയിടങ്ങളിലും ഹരിതവര്‍ണം ചേക്കേറുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടുതലറിഞ്ഞതോടെ ഖത്തരീ യുവതീയുവാക്കള്‍ കൂടുതല്‍ അഭ്യസ്തവിദ്യരായി. പൊതുവെ അവര്‍ സമാധാനപ്രിയരാണ്, സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. ജോലിക്കിടയില്‍ അവരുടെ സൗഹൃദവും സ്നേഹവും അനുഭവിക്കാന്‍ കഴിഞ്ഞു. സാമ്പത്തികമായി ഖത്തര്‍ ഉയര്ന്നകപ്പോള് മറ്റു പ്രവാസികളോടൊപ്പം അതിലൊരു പങ്കു പറ്റുവാന്‍ ഞങ്ങള്ക്കുാമായി. നാട്ടിലുള്ള ബന്ധുമിത്രാദികളെ എളിയ രീതിയിലെങ്കിലും സഹായിക്കാന്‍ കഴിഞ്ഞതും ഒരനുഗ്രഹമായി. ഈ പുതുവര്ഷാേരംഭത്തില് ഈ രാജ്യത്തിന് എല്ലാ നന്മകള് നേരുന്നതോടൊപ്പം നമ്മുടെ രാജ്യത്തിനും നന്മയും വിജയവും നേരുന്നു!
ഇന്ന് ജനുവരി എട്ട്, ചൊവ്വാഴ്ച. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇരുപത്തിരണ്ട് വര്ഷതങ്ങള്ക്കു മുമ്പ്, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് ജനുവരി എട്ട് ചൊവ്വാഴ്ചയാണ് ഞാന്‍ ആദ്യമായി ഖത്തറില്‍ വരുന്നത്. മഞ്ഞുപെയ്യുന്ന സന്ധ്യയിലെ കുളിരില്‍ നനഞ്ഞിറങ്ങിയ എന്നേയും കാത്ത് നില്ക്കുടന്ന പ്രിയതമന്റെ മുഖത്ത് ആകാംക്ഷയും, സന്തോഷവും ഒപ്പം ഒരമ്പരപ്പും. വിവാഹത്തിന്റെത പുതുമോടി കഴിയുന്നതിനു മുമ്പേ ഒഴിവാക്കാനാകാത്ത വിരഹത്തിനു ശേഷം, ഏഴുമാസങ്ങള്‍ കഴിഞ്ഞാണന്ന് ഞങ്ങള്‍ തമ്മില്‍ കാണുന്നത്; അതിന്റെ ആകാംക്ഷയും സന്തോഷവും. എന്നാലതിനോടൊപ്പം, ഒരു യുദ്ധത്തിന്റെ നടുക്കളത്തിലെക്കാണല്ലോ ഇവളിറങ്ങി വരുന്നതെന്ന അമ്പരപ്പും. താല്കാലികമായ cold warഉം, ഹര്ത്താ്ലും, പണിമുടക്കുമൊക്കെ ഞങ്ങള്ക്കിിടയിലുണ്ടാകാറുണ്ടെങ്