വിട
കണ്ണീരിന്നാഴക്കടലിൻ മറയത്ത്
കാഴ്ചകൾ മങ്ങിയ നേരത്ത്
വിട ചൊല്ലിടാനാകാതെ
നേർത്തൊരു രേഖയായ് നിന്നു നീ
പിന്നെ മറഞ്ഞു പോയ്
കാഴ്ചകൾ മങ്ങിയ നേരത്ത്
വിട ചൊല്ലിടാനാകാതെ
നേർത്തൊരു രേഖയായ് നിന്നു നീ
പിന്നെ മറഞ്ഞു പോയ്
കർക്കിടകരാവേറെ പെയ്തു
മിന്നൽപിണരുകളായ് ചിന്തകൾ
അടച്ചിട്ട വാതിലിനുള്ളിൽ
നിൻ പുഞ്ചിരിയും വാക്കുകളും
പ്രതീക്ഷകളും ആഗ്രഹങ്ങളും
ആറിത്തണുത്തുറഞ്ഞു കിടപ്പുണ്ട്
മിന്നൽപിണരുകളായ് ചിന്തകൾ
അടച്ചിട്ട വാതിലിനുള്ളിൽ
നിൻ പുഞ്ചിരിയും വാക്കുകളും
പ്രതീക്ഷകളും ആഗ്രഹങ്ങളും
ആറിത്തണുത്തുറഞ്ഞു കിടപ്പുണ്ട്
നേർത്ത വെള്ളിരേഖകൾ തലോടി
നീ സ്വയം ചോദിക്കാറുള്ളൊരാ ചോദ്യം
ഞാനോർത്തിടട്ടെയിവിടെ
എത്ര നാളുണ്ടാകും നമ്മളിവിടെയിങ്ങനെ
നീ സ്വയം ചോദിക്കാറുള്ളൊരാ ചോദ്യം
ഞാനോർത്തിടട്ടെയിവിടെ
എത്ര നാളുണ്ടാകും നമ്മളിവിടെയിങ്ങനെ