ഇരകള്‍
രാവിലെ മുതല്‍ വല്ലാത്തൊരു വിഷമം.
ഇവിടെ വന്നീട്ടൊരു പാട് വര്‍ഷങ്ങളായി. ഞായറാഴ്ചകള്‍ മനുഷ്യന് വട്ട് പിടിക്കും.
ഓഫീസില്‍ പോകാനുള്ള പങ്കപ്പാടിനിടായിലായിരിക്കും നാട്ടിലേക്ക് പതുക്കെ
മനസ്സെത്തുക. മിക്ക ഞായറും നാട്ടില്‍ ആള്‍ക്കാര്‍ക്ക് ഭയങ്കര തിരക്കാണ്.
അന്നായിരിക്കും, വിവാഹം, പാലുകാച്ചല്‍, ടൂര്‍, മറ്റു വിരുന്ന് അങ്ങനെയങ്ങനെ. ഇവിടെ
രാവിലെ breadലൊരു Cholesterol ഫ്രീ butterഉം തേച്ച്പിടിച്ച് നെട്ടോട്ടം ഓടുമ്പോളായിരിക്കും
നാട്ടില്‍ നിന്നുള്ള ഓരോ Whatsapp message with photos.
പക്ഷെ ഇന്ന് ഞാനതും
കാത്തിരിക്കുകയായിരുന്നു. എന്റെ സഹപ്രവര്‍ത്തകയും പിന്നീട് വളരെ അടുത്ത കൂട്ടുകാരിയായിത്തീര്‍ന്ന
ഷഹാനയുടെ മകള്‍ടെ വിവാഹമാണ്.
എഞ്ചിനീയറിംഗ്final year ല്‍ തന്നെ നല്ലൊരു സ്ഥാപനത്തില്‍ ജോലി offer വന്നതാണ്.
അകലെയായതുകൊണ്ട് വിടാന്‍ തറവാട്ടില്‍ പലര്‍ക്കും മടി. എന്നീട്ടും അവള്‍ നിര്‍ബന്ധം
പിടിച്ച് ജോലിക്ക് ചേര്‍ന്നു. അതിനിടയില്‍ CAT ടെസ്റ്റ് വഴി നല്ലൊരു കോളേജില്‍
MBA അഡ്മിഷന്‍. ബാപ്പയുടെ തറവാട്ടില്‍ വരിവരിയായി നില്‍ക്കുന്ന കസിന്‍സിനിടയിലെ
അടുത്ത കല്യാണ സ്ഥാനാര്‍ഥി. MBBS, എഞ്ചിനീയറിംഗ് അങ്ങനെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ബാപ്പയുടെ സഹോദരീ സഹോദരന്മാരുടെ മക്കള്‍. ഏതായാലും 8 മാസം മുമ്പേ നല്ലൊരു
പ്രൊപോസല്‍ വന്നു. MBA കഴിഞ്ഞാലുടന്‍ വിവാഹം.
അന്നേ തീരുമാനിച്ചു കല്യാണം പോയി
കൂടി അടിച്ചു പൊളിക്കണമെന്നൊക്കെ.
"നീയെത്തിയാല്‍ എനിക്കത് വളരെ സന്തോഷമായിരിക്കും" എന്നവളും.
മാറിവന്ന സാഹചര്യങ്ങളില്‍
അത് പതിവ് പ്രവാസിയുടെ സ്വപ്നമായി മാറുകയായിരുന്നു.പക്ഷെ അതിരാവിലെ തന്നെ Whatsappല്‍
ഫോട്ടോസ് sharing. നല്ല ഫോട്ടോസ്.നാട്ടിലെ ഒരുപാട് ആഘോഷങ്ങള്‍
നമുക്ക് പലപ്പോഴും നഷ്ടമാകാറുണ്ട്. ഇക്ക പറയും ഗള്‍ഫില്‍ വന്നതിന് ശേഷം, വീട്ടിലെ,
ഇക്ക കൂടിയ ഏക കല്യാണം ഇക്കയുടെതാണെന്ന്.
വൈകീട്ട് വീട്ടിലേക്ക് വിളിച്ചു. അവിടെയും
ബന്ധുക്കളുടെ വീട്ടില്‍ വേറെ 2 വിവാഹം. ഞായറാഴ്ചകള്‍ tension ആണത്രേ. ഒരേദിവസം
ഒന്നിലേറെ ആഘോഷങ്ങള്‍ വന്നാല്‍ ഒരുങ്ങാനും പോകാനും നേരം തികയില്ലത്രേ. Bauty
parlour മൊത്തം തിരക്കോട് തിരക്ക്,
കഴിഞ്ഞ ദിവസം നാട്ടില്‍
നിന്നൊരു ഫോണ്‍ കാള്‍. വിളിച്ചത് നമ്മുടെ ഒരു ബന്ധു.
കഴിഞ്ഞ വര്ഷം നാട്ടില്‍
ചെന്നപ്പോള്‍, എഞ്ചിനീയറിംഗ് തേര്‍ഡ് year ആയ തന്റെ മകള്‍ക്ക് വിവാഹം നിശ്ചയിച്ചതിനെ
കുറിച്ച് വാചാലയാകുന്നുണ്ടായിരുന്നു അവര്‍. “അവള്‍ടെ ചെക്കന്‍ ഗള്‍ഫില്‍
എഞ്ചിനീയര്‍ ആണ്. നല്ല കുടുംബമാണ്. അവള്‍ നല്ല സുന്ദരിയായതിനാല്‍ വിവാഹം
പെട്ടെന്ന് ശരിയായി. പെണ്‍കുട്ടികളെയൊക്കെ പഠിപ്പ് കഴിയുന്നതുവരെ കാത്തിരിക്കാതെ
വിവാഹവും അതിനിടയില്‍ നടത്തുന്നതാ ബുദ്ധി.”
ബന്ധു തുടര്‍ന്നു. “ അജിത,
എന്റെ മോള് ഇപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്. അവള്‍ മൂന്നു മാസം pregnant ആണ്”.
“ആഹാ, അപ്പോള്‍ മബ്രൂക്;
ഇനി grandma, grandpa”. കുട്ടികളെന്ത്
പറയുന്നു?"
“രണ്ടാമത്തെ മോള്‍ പ്ലസ്
ടു, മോന്‍ 10ല്‍” ഞങ്ങളാകെ വിഷമത്തിലാണ്. വിവാഹം ഉറപ്പിച്ചപ്പോള്‍ ചെക്കന്‍ എഞ്ചിനീയര്‍.
ബാപ്പയുടെ business നടത്തുന്നു. ഗള്‍ഫില്.നല്ല കുടുംബക്കാര്‍. എഞ്ചിനീയറിംഗ്
complete ആയോ എന്നോ, എന്താണ് ജോലിയെന്നൊ ഒന്നും കൂടുതല്‍ അന്വേഷിച്ചില്ല. ബാപ്പയും
മകനും ദോഹയിലാണ്. എഞ്ചിനീയറിംഗ് പഠിത്തം ശരിയാകാത്തതുകൊണ്ട് രണ്ടാം വര്ഷം തന്നെ അത്
നിറുത്തി. വിവാഹം കഴിഞ്ഞ് ആദ്യനാള്‍ മുതല്‍
തുടങ്ങി അവന്റെ അസുഖം.
പെങ്ങളും ഉമ്മയും
നാട്ടിലുണ്ട്. ഗള്‍ഫില്‍ കൊണ്ടുവരാനും തല്‍ക്കാലം സാധിക്കില്ല. ഒരു പ്രസവമൊക്കെയായി
വീട്ടില്‍ തല്‍ക്കാലം കൂടാന്‍ പറഞ്ഞുവത്രേ”
അവളൊന്നും ആരെയും
അറിയിച്ചിരുന്നില്ല. രാത്രി കിടക്കാന്‍ നേരം അവന്റെ ഉമ്മ ഒരു ഗ്ലാസ് ജ്യൂസ് അവനു
കൊടുക്കും കൂട്ടത്തില്‍ ഒരു ഗുളികയും. അതെന്താണ്എന്നവള്‍ക്കറിയില്ല. ചോദിച്ചാല്‍
പറയുകയുമില്ല.
"ഇതിനിടയില്‍ പെങ്ങളുടെ
വിവാഹം ഉറപ്പിച്ചു. ചെറുക്കന്‍ ദുബായിലാണ്. നമ്മുടെ ഈ കഥാനായകന്‍ ഭാര്യക്ക് സൗന്ദര്യം
കൂടുതലാണോ എന്ന സംശയത്തില്‍ കുറച്ചു ചൂടുവെള്ളം ദേഹത്തേക്കൊഴിച്ചുവത്രേ. ഗര്‍ഭിണിയായ
അവള്‍ തീരെ വയ്യാതെ വീട്ടില്‍ എത്തിയപ്പോഴാണ് ഓരോന്നായി അറിയുന്നത്."
ഞാന്‍ കുറെ
സമാധാനിപ്പിക്കാന്‍ നോക്കി. അവസാനം വലിയൊരു കരച്ചിലിലായിരുന്നു ആ ഫോണ്‍ കാള്‍
അവസാനിച്ചത്.
നേരം കുറെയായി. ഞാന്‍ വിവരം
ഇക്കയോട് പറഞ്ഞു.
ഇക്കയുടെ പ്രതികരണം, “
ഇവന്മാര്‍ക്കെതിരെ നാട്ടില്‍ കേസ് കൊടുക്കാന്‍ പറ, അവന് അടുത്ത മാസം പെങ്ങളുടെ
വിവാഹത്തിനു നാട്ടില്‍ പോകുന്നുവേന്നല്ലേ പറഞ്ഞത്. പിന്നെ പെണ്പിള്ളേര്‍ ഒന്ന്
വലുതായി തുടങ്ങുമ്പോഴേക്കും അവരൊരു ഭാരമായി തോന്നുന്ന ഈ കാര്ന്നോന്മാര്‍ക്കൊക്കെ ഇങ്ങനെ തന്നെ വേണം”.
അതും പറഞ്ഞ് കുറച്ചു നേരമിരുണ്ണ്‍ ആലോചിച്ചങ്ങനെയിരുന്നു പിന്നീടെപ്പോഴോ ഇക്ക
ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു.
ഇന്നലെ നാട്ടിലേക്ക്
വീണ്ടും ബന്ധുവിനെ വിളിച്ചു സംസാരിച്ചു. ഞാന്‍ ചോദിച്ചു , “ അവള്‍ടെ ബാപ്പ എന്ത്
പറയുന്നു?
ബാപ്പ കുറച്ചുകൂടി
ആത്മവിശ്വാസത്തിലാണ്. “ എന്റെ മോളിവിടെ തല്ക്കാലം നില്‍ക്കട്ടെ. അവളുടെ
ഭാവിക്കുതകുന്ന ഒരു മുതല്‍ക്കൂട്ട് അവളുടെ
കയ്യിലുണ്ട്. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടേ. ഞങ്ങളുടെ മകള്‍ നേരത്തെ
തന്നെ ഒന്നും പറഞ്ഞില്ല."
ഇപ്പോള്‍ അവള്‍ടെ നാത്തൂന്റെ ചെറുക്കന്റെ വീട്ടുകാര്‍ ഇവളെ ഇടയ്ക്ക്
വിളിക്കും ദുബൈയില്‍ നിന്നും. വിവാഹം അടുക്കാറായി. അവര്‍ തീയതി നീട്ടുകയാണല്ലോ?
എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചുകൊണ്ട്.”
അവളൊന്നും പറഞ്ഞില്ല. പക്ഷെ
അവളുടെ ഉമ്മ പ്രതികരിച്ചു തുടങ്ങി.
“അവളെ തിരികെ കൂട്ടാനായി അവള്‍ടെ അമ്മായിയമ്മയും നാത്തൂനും വീട്ടിലെത്തിയിരിക്കുകയാണ്.
മകള്‍ടെ വിവാഹം കഴിയുന്നവരെയെങ്കിലും വീട്ടില്‍ നില്‍ക്കണം”
എന്ന അഭ്യര്‍ത്ഥനയുമായി.
സംസാരത്തിനോടുവില്‍ ബന്ധു എന്നോടൊരു
ഒരുപദേശവും.
“ പെണ്‍കുട്ടികളെ
പഠിപ്പിക്കുക,അവരുടെ ഭാവിയിലേക്കുള്ള എന്തെങ്കിലും ഉപകാരപ്രദമാകുന്ന രീതിയില്‍.
കല്യാണം ഒക്കെ അത് കഴിഞ്ഞു ചിന്തിച്ചാല്‍ മതി.” ഞാനൊന്നുകൂടി കാതോര്‍പ്പിച്ചു.
വിശ്വസിക്കാന്‍ പ്രയാസം
തോന്നി.
“ പെണ്‍കുട്ടികളെ പഠിപ്പിക്കുക,അവരുടെ ഭാവിയിലേക്കുള്ള എന്തെങ്കിലും ഉപകാരപ്രദമാകുന്ന രീതിയില്‍. കല്യാണം ഒക്കെ അത് കഴിഞ്ഞു ചിന്തിച്ചാല്‍ മതി.” അതന്നെ!
ReplyDeleteനന്ദി; പ്രാവര്‍ത്തികമാക്കണം സീറൂസ്
ReplyDeleteജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് മക്കള്‍ക്ക് വേണ്ടി നല്ല ഇണകളെ കണ്ടെത്തുക എന്നത്. വിവാഹം എന്നത് കാണുന്നത് പോലെ എളുപ്പമല്ല, കുട്ടിക്കളിയും അല്ല. ദമ്പതികള്‍ക്ക് ഇടയില്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും.ഈഗോ തര്‍ക്കങ്ങള്‍ ഉണ്ടാവും. എന്നാല്‍ ശാരീരികമായ മുറിവുണ്ടാക്കുന്ന രീതിയില്‍ ഉള്ള ബന്ധങ്ങള്‍ തുടരേണ്ടത് ഇല്ല എന്നാണ് എന്‍റെ അഭിപ്രായം. എന്തിനു ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍ ചത്തിരിക്കണം ?
ReplyDeleteനന്ദി Jasy
Delete