Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 30 October 2015

നേരിന്റെ വഴിയൊന്നേയുള്ളു,
നുണയ്ക്കോ പലവഴികളും.
നേരിന്റെ വഴി നേർത്തു നേർത്തില്ലാതായി,
നുണയുടെ വഴികൾ ചീർത്തു ചീർത്ത് 
പല വഴികൾ പെരുകി;
പല വഴി പെരുവഴിയായി
കേൾക്കുവാനേറെക്കൊതിച്ച വാക്കുകള്‍ 
നിന്നധരത്തിൽ നിന്നടർന്നു വീഴവേ,
കോരിത്തരിച്ചൊരെൻ ഹൃത്തടത്തിൽ
നിന്നൊരായിരം സ്നേഹമലരുകൾ 
വിടർന്നൂ നിനക്കായ്.

Thursday, 18 December 2014

പെഷവാറിലിന്നത്തെ കാഴ്ചകള്‍

                 പെഷവാറിലിന്നത്തെ കാഴ്ചകള്‍ 

നേരം മധ്യാഹ്നമായെങ്കിലും ഇനിയുമുണരാത്ത സൂര്യന്‍. 
ആശുപത്രിയിലെ അത്യാഹിത വാര്‍ഡില്‍ തളര്‍ന്നു കിടക്കുന്നൊരച്ചന്‍ 
ഒരു ഇന്ജക്ഷനില്‍ ബോധം മറഞ്ഞുറങ്ങിക്കിടക്കുന്നൊരമ്മ 
ഏട്ടനെ ഇനിയും കാണാത്തതെന്തേ
യെന്നോര്‍കുലപ്പെട്ടേന്തിയേന്തിക്കരയുന്ന കുഞ്ഞനിയത്തി
പറയാന്‍ ബാക്കിവെച്ച കഥകള്‍ കേള്‍ക്കാന്‍ നീയിനിയെന്നുവരും 
 എന്ന് കാതോര്‍ത്തിരിക്കുന്നൊരു മുത്തശ്ശി
അടുക്കളയില്‍ തന്‍കുഞ്ഞിനിഷ്ടപ്പെട്ട 
കേക്കുണ്ടാക്കുന്ന തിരക്കിലാണ് മറ്റൊരമ്മ;
ഇന്നവന്‍റെ ജന്മദിനമാണല്ലോ, വൈകിയാലുമവന്‍ വരും
വരാതിരിക്കില്ലഎന്നിടക്കിടെ ഉരുവിടുന്നുമുണ്ട്.
സ്തബ്ധനായിരിക്കുന്നൊരച്ചന്‍.
ഇനിയും വിശ്വസിക്കാനാകാതെ ബാക്കി കേള്‍ക്കേണ്ടെന്നു പറഞ്ഞു കാതുപൊത്തുന്നു മുത്തശ്ശന്‍.
രക്തക്കറകളങ്ങുമിങ്ങും നിറം ചാര്‍ത്തിയ 
ശവപ്പെട്ടികളോഴുകുന്നു പല വീടുകളിലേയ്ക്കും 
മാറത്തടിച്ചു നിലവിളിക്കുന്ന അമ്മമാര്‍ ചിലയിടങ്ങളില്‍ 
എത്ര വിളിചീട്ടും കണ്ണ് തുറക്കാതെ വിളി കേള്‍ക്കാതെ പെട്ടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനോട് പരിഭവിച്ചോരമ്മ 
എത്ര കഴുകിയിട്ടിനിയുമാവിദ്യാലയത്തില്‍ 
മായാതെ കിടക്കുന്നു രക്തക്കറകളെറെ.
അനിശ്ചിതമായടച്ചിട്ട വിദ്യാലയകവാടം
നിസ്സംഗതയോടെ നിശ്ശബ്ധതയില്‍ 
                                                                    ========